Breaking News

Trending right now:
Description
 
Aug 26, 2017

സംസ്ഥാനത്ത്‌ 466 മദ്യശാലകള്‍കൂടി ഇന്നുമുതല്‍

image സംസ്ഥാനത്ത്‌ 466 മദ്യശാലകള്‍കൂടി തുറക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതി നല്‍കി. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികളിലെ ദേശീയ-സംസ്ഥാന പാതകളുടെ സമീപത്തു പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പെടെയാണിത്‌. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ബാറുകള്‍ നിരോധിച്ച ഉത്തരവില്‍ സുപ്രീംകോടതി വിധി വ്യക്തതവരുത്തിയ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ തീരുമാനം. ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍നിന്ന്‌ അനുമതി തേടി ഈ മദ്യശാലകള്‍ക്ക്‌ ഇന്നുതന്നെ പ്രവര്‍ത്തിക്കാവുന്നതാണ്‌. ഇതില്‍ പല മദ്യശാലകളും ഓണ്‍ലൈന്‍ വഴി ഫീസ്‌ അടച്ചിട്ടുള്ളതിനാല്‍ മിക്കതിനും ഉടന്‍ പ്രവര്‍ത്തം ആരംഭിക്കാനാകും. നിലവില്‍ 121 ബാറുകളാണ്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചിരുന്നത്‌.