Breaking News

Trending right now:
Description
 
Aug 26, 2017

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ പരീക്ഷ ഇന്ന്‌; 1,14,698 പേര്‍ പരീക്ഷയെഴുതും

image കോട്ടയം ജില്ലയിലെ വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ പരീക്ഷ ഇന്നു നടക്കും. ഉച്ചകഴിഞ്ഞ്‌ 1.30 മുതല്‍ 3.15വരെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളി വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായാണ്‌ പരീക്ഷ നടക്കുന്നത്‌. ഒബ്‌ജക്ടീവ്‌ പരീക്ഷയാണ്‌. 1,14,698 ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതും. കോട്ടയത്ത്‌ 159 സെന്ററുകളിലായി 34,698 പേരും, എറണാകുളത്ത്‌ 184 സെന്ററുകളിലായി 44,000 പേരും ആലപ്പുഴയില്‍ 90 സെന്ററുകളിലായി 20,000, പത്തനംതിട്ടയില്‍ 93 സെന്ററുകളിലായി 20000 ഉദ്യോഗാര്‍ഥികളുമാണ്‌ പരീക്ഷയെഴുതുന്നത്‌. അഡ്‌മിഷന്‍ ടിക്കറ്റിനു പുറമേ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍ സഹിതമാണ്‌ പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടത്‌.