Breaking News

Trending right now:
Description
 
Aug 26, 2017

ആക്രമണം: ഗുര്‍മീതിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവ്‌

image ആള്‍ദൈവം ഗുര്‍മീത്‌ റാം റഹിം സിങിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്‌. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താനാണ്‌ സ്വത്തു കണ്ടുകെട്ടുന്നത്‌. ഗുര്‍മീതിന്റെ ഇവിടുത്തെ മുഴുവന്‍ ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്നും കോടതി ഉത്തരവിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗുര്‍മീതിന്‌ മുന്നൂറോളം ആശ്രമങ്ങളുണ്ട്‌. അഞ്ചുകോടിയോളം അനുയായികള്‍ വരും. സിര്‍സയിലെ 700 ഏക്കര്‍ എസ്‌റ്റേറ്റില്‍ നാലു സ്‌കൂളുകള്‍, രണ്ടു കോളജുകള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ഹോട്ടല്‍ സമുച്ചയും തുടങ്ങിയവയൊക്കെ സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ള ഗുര്‍മീതിനുണ്ട്‌. സിബിഐ അന്വേഷിക്കുന്ന രണ്ടു കൊലപാതകകേസുകളിലെ പ്രതിയാണ്‌. കേരളത്തില്‍ പലതവണ എത്തിയിട്ടുണ്ട്‌. ഹരിയാനയിലെ സിര്‍സ ആസ്ഥാനമായ ദേര സച്ചാ സൗദാ എന്ന മതസംഘടനയുടെ മൂന്നാമത്തെ തലവനാണ്‌ ഗുര്‍മീത്‌.