Breaking News

Trending right now:
Description
 
Aug 26, 2017

114 കോടിയുടെ കൈക്കൂലി കേസ്‌: സാംസങ്‌ മേധാവിക്ക്‌ ജയില്‍

image സാംസങിലെ അധികാരക്കൈമാറ്റം സുഗമമാക്കാന്‍ ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ്‌ പാര്‍ക്‌ ഗ്യൂന്‍ ഹൈയ്‌ക്ക്‌ 114 കോടി രൂപ കൈക്കൂലി നല്‍കിയ കേസില്‍ സ്ഥാപന മേധാവി ലി ജേയ്‌ യോങിന്‌ അഞ്ചുവര്‍ഷം ജയില്‍ശിക്ഷ. ആറുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ്‌ കോടതി ശിക്ഷവിധിച്ചത്‌. പിതാവ്‌ ലീ കുന്‍ ഹീയില്‍നിന്നു കമ്പനി നേതൃത്വം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ പാര്‍ക്കിനും സുഹൃത്ത്‌ ചോയി സൂണ്‍ സിലിനും 114 കോടി രൂപയാണ്‌ ലീ ജേയ്‌ യോങ്‌ കൈക്കൂലി നല്‍കിയത്‌. ചോയിയുടെ മകളെ കുതിരയോട്ട മത്സരത്തില്‍ പരിശീലിപ്പിക്കുന്നതിന്‌ 64 ലക്ഷം രൂപയും സ്‌പോണ്‍സര്‍ഷിപ്പായി നല്‍കിയിരുന്നു. അതും ഈ തുകയില്‍പെടും. കമ്പനിക്കു കീഴിലുള്ള രണ്ടു സ്ഥാപനങ്ങളുടെ ലയനം സാധ്യമാക്കി മേധാവിത്വം ഉറപ്പിക്കുകയായിരുന്നു 49 വയസുള്ള ലി ജേയ്‌ യോങിന്റെ ലക്ഷ്യം. ഇദ്ദേഹത്തിനെതിരെ വിദേശ സ്വത്തു മറച്ചുവച്ചുവെന്ന സാമ്പത്തിക കുറ്റവും തെളിഞ്ഞിട്ടുണ്ട്‌.