Breaking News

Trending right now:
Description
 
Aug 25, 2017

48,000 കോടി രൂപ ലോട്ടറിയടിച്ച സ്‌ത്രീ 32 വര്‍ഷത്തെ ജോലി ഉപേക്ഷിച്ചു

image അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ലോട്ടറി സമ്മാനത്തുക വാഷിങ്‌ടണ്‍ സ്വദേശിനിയായ മാവിസ്‌ വാന്‍സികിയെതേടി എത്തി. 758.7 മില്യണ്‍ ഡോളറാണ്‌ ഈ 53കാരിയെ തേടി എത്തിയത്‌. അതായത്‌ ഏകദേശം 48,000 കോടി രൂപ. ലോട്ടറി അടിച്ചതിനു പിന്നാലെ മസാച്യുസെറ്റസിലെ മേഴ്‌സി മെഡിക്കല്‍ സെന്ററില്‍ 32 വര്‍ഷമായി ഉണ്ടായിരുന്ന ജോലി അവര്‍ ഉപേക്ഷിക്കുകയും ചെയ്‌തു. കുടുംബാംഗങ്ങളുടെ ജന്മദിനത്തീയതികള്‍വരുന്ന ടിക്കറ്റാണ്‌ മാവിസ്‌ എടുത്തത്‌. സമ്മാനമായി ലഭിച്ച തുക 30 വര്‍ഷംകൊണ്ട്‌ മാവിസിന്‌ പിന്‍വലിക്കാം. അതല്ലായെങ്കില്‍ നികുതി പിടിച്ചതിനുശേഷമുള്ള 480.5 മില്യന്‍ ഡോളറേ ഒറ്റയടിക്കു ലഭിക്കുകയുള്ളൂ. അമേരിക്കയില്‍ ഒരാള്‍ക്ക്‌ ഇത്രവലിയ ലോട്ടറി സമ്മാനമായി ലഭിക്കുന്നത്‌ ഇതാദ്യമാണ്‌.