Breaking News

Trending right now:
Description
 
Aug 25, 2017

മാനഭംഗക്കേസ്‌: ആള്‍ ദൈവം ഗുര്‍മീത്‌ റാം റഹിംസിങ്‌ കുറ്റക്കാരന്‍; ശിക്ഷ തിങ്കളാഴ്‌ച പ്രഖ്യാപിക്കും

image ഹരിയാനയിലെ സിര്‍സ പട്ടണത്തില്‍വച്ച്‌ സ്‌ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ആള്‍ ദൈവം ഗുര്‍മീത്‌ റാം റഹിംസിങ്‌ കുറ്റക്കാരനാണെന്നു പഞ്ചകുല സിബിഐ കോടതി വിധിച്ചു. ശിക്ഷ തിങ്കളാഴ്‌ച പ്രഖ്യാപിക്കും. ദേരാ സച്ചാ സൗധ നേതാവാണ്‌. നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ആള്‍ദൈവം കോടതിയിലെത്തിയത്‌. കോടതിപരിസരത്ത്‌ അനുയായികളും എത്തിയിരുന്നു. കുറ്റക്കാരനെന്നു വിധിച്ചതോടെ തിങ്കളാഴ്‌ചവരെ ഗുര്‍മീത്‌ റാം റഹിംസിങിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍വിട്ടു. ജയിലിലേക്ക്‌ മാറ്റി. 15വര്‍ഷം മുമ്പ്‌ അനുയായിയായ സ്‌ത്രീ നല്‍കിയ പരാതിയിലാണ്‌ മാനഭംഗക്കേസ്‌ ചുമത്തിയത്‌. മാനഭംഗംചെയ്‌തുവെന്ന ആരോപണം തള്ളിയ ആള്‍ദൈവം തനിക്കു ലൈംഗിശേഷിയില്ലെന്നു കോടതിയില്‍വാദിച്ചു. ഈ വാദം സിബിഐ കോടതി പൂര്‍ണമായും തള്ളി. കോടതിവിധി പുറത്തുവന്ന സാഹചര്യത്തില്‍ ആള്‍ദൈവത്തിന്റെ അനുയായികള്‍ പ്രശ്‌നം ഉണ്ടാക്കുമെന്നു ഉറപ്പായതോടെ പഞ്ചാബ്‌, ഹരിയാന സംസ്ഥാനങ്ങളില്‍ സൈന്യവും പൊലീസും ജാഗ്രതയിലാണ്‌.