Breaking News

Trending right now:
Description
 
Aug 25, 2017

പ്രിയങ്കയ്‌ക്ക്‌ ഡെങ്കിപ്പനി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

image ഡെങ്കിപ്പനി പിടിപെട്ടതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ശ്രീഗംഗാരാം ആശുപത്രിയിലാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. ബുധനാഴ്‌ച അവശനിലയില്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനകളിലാണ്‌ ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചത്‌. ഡല്‍ഹിയില്‍ 657 പേര്‍ ഡെങ്കിപ്പനിക്കു ചികിത്സ തേടിയതായാണ്‌ റിപ്പോര്‍ട്ട്‌. ഏറ്റവും കൂടുതല്‍ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌ തെക്കന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ്‌. പ്രതിവര്‍ഷം നിരവധി ഡെങ്കുകേസുകളാണ്‌ ഡല്‍ഹിയില്‍ ഡിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.