Breaking News

Trending right now:
Description
 
Aug 25, 2017

200 രൂപയുടെ പുതിയ കറന്‍സി പുറത്തിറങ്ങി

image രാജ്യത്ത്‌ ആദ്യമായി 200 രൂപയുടെ നോട്ട്‌ റിസര്‍വ്‌ ബാങ്ക്‌ പുറത്തിറക്കി. പുതിയ കറന്‍സി ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ്‌ ബാങ്കിനു അനുമതി നല്‍കിയെന്ന്‌ ധനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ പുതിയനോട്ട്‌ ഇന്നു പുറത്തിറക്കിയത്‌. നോട്ടിന്‌ മഞ്ഞനിറമാണ്‌. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തില്‍ സാഞ്ചിയിലെ സ്‌തൂപങ്ങളാണ്‌ നോട്ടില്‍ ആലേഖനം ചെയ്‌തിരിക്കുന്നത്‌. സെപ്‌റ്റംബര്‍ എട്ടിലെ നോട്ട്‌ നിരോധനത്തെതുടര്‍ന്ന്‌ ചെറിയ മൂല്യത്തിലുള്ള നോട്ടുകള്‍ക്ക്‌ രാജ്യത്ത്‌ ക്ഷാമം അനുഭവപ്പെടുന്നത്‌ മറികടക്കാനാണ്‌ പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കുന്നത്‌്‌. നവംബറില്‍ 2000, 500 രൂപയുടെ പുതിയ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു.