Breaking News

Trending right now:
Description
 
Aug 25, 2017

കാര്‍ അപകടത്തില്‍ കന്നട സീരിയല്‍ നടനും നടിയും മരിച്ചു.

image ബാംഗളുരു രാമനഗര ജില്ലയിലെ ദേശീയ പാതയില്‍ കാര്‍ അപകടത്തില്‍ കന്നട സീരിയല്‍ നടന്‍ ജീവന്‍ സുരേഷ്‌ (25), നടി രചന എന്നിവര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സഫാരി കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ദേശീയപാത 48-ല്‍പെട്ട കുദുര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ സൊളൂരില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. കന്നഡ സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഹാനദി പരമ്പരിയിലെ മുഖ്യനടിയാണ്‌ രചന. നാടകനടനാണ്‌ ജീവന്‍ സുരേഷ്‌. സീരിയലിലെ സഹതാരങ്ങളായ അഞ്ചുപേര്‍ക്ക്‌ പരുക്കുണ്ട്‌. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയ്‌ക്കടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്ത്രതിലേക്കു പോവുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ സഫാരി കാര്‍ വെട്ടി്‌ക്കുന്നതിനിടെയാണ്‌ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചത്‌.