Breaking News

Trending right now:
Description
 
Aug 25, 2017

രാജീവ്‌ ഗാന്ധിവധം: പേരറിവാളന്‌ പരോള്‍

image രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന പ്രതികളിലൊരാളായ എ.ജി.പേരറിവാളന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ 30 ദിവസത്തെ പരോള്‍ അനുവദിച്ചു. പ്രായമായി രോഗാവസ്ഥയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനാണ്‌ പരോള്‍. പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ്‌ സര്‍ക്കാരിന്റെ നടപടി. 26 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ്‌ പരോള്‍ അനുവദിക്കുന്നത്‌. ഇതിനായി സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. രാത്രി വെല്ലൂര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയ പേരറിവാളന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ജോലാര്‍പേട്ടിലെ വസതിയിലേക്കു പോയി. 19-ാം വയസില്‍ ജയിലിലായ പേരളിവാളന്‌ ഇപ്പോള്‍ 45 വയസായി. രാജീവ്‌ ഗാന്ധി വധക്കേസില്‍ ബോംബുണ്ടാക്കാനുള്ള ബാറ്ററി വാങ്ങി മുഖ്യപ്രതി ശിവരശനു കൈമാറിയെന്നാണു പേരറിവാളനെതിരെയുള്ള കുറ്റം.