Breaking News

Trending right now:
Description
 
Aug 24, 2017

പീഡനക്കേസില്‍ വിന്‍സെന്റ്‌ എംഎല്‍എയ്‌ക്കു ഉപാധികളോടെ ജാമ്യം

image അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ആയിരുന്ന കോവളം എംഎല്‍എ എം.വിന്‍സെന്റിനു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ്‌ ജാമ്യാപേക്ഷ പരിഗണിച്ചത്‌. 34 ദിവസത്തെ റിമാന്‍ഡിനുശേഷമായിരുന്നു ജാമ്യം. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്‌ തുടങ്ങിയ ആറ്‌ ഉപാധികളാണ്‌ കോടതി നിര്‍ദേശിച്ചിട്ടുള്ളത്‌. വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജൂലൈ 22നാണ്‌ നെയ്യാറ്റിന്‍കര പൊലീസ്‌ വിന്‍സെന്റിനെ അറസ്റ്റു ചെയ്‌തത്‌. നീലുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്‌റ്റ്‌. വീട്ടമ്മയെ പീഡിപ്പിച്ചതിനും ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചതിനുമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. കോവളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ പ്രതിനിധിയാണ്‌ വിന്‍സെന്റ്‌ എംഎല്‍എ.