Breaking News

Trending right now:
Description
 
Aug 24, 2017

200 രൂപ നോട്ട്‌ ഉടന്‍; 2000 രൂപ നോട്ട്‌ നിരോധിക്കില്ല

image 200 രൂപയുടെ പുതിയ നോട്ട്‌ ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ്‌ ബാങ്കിന്‌ അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കി. ചെറിയ തുകയ്‌ക്കുള്ള നോട്ടുകള്‍ക്കു ക്ഷാമം നേരിട്ട സാഹചര്യത്തിലാണ്‌ ഇത്‌. ഇതുസംബന്ധിച്ച്‌ പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ്‌ 200 രൂപയുടെ നോട്ട്‌ ഉടന്‍ അവതരിപ്പിക്കുന്നതിന്‌ റിസര്‍വ്‌ ബാങ്ക്‌ തീരുമാനമെടുത്തത്‌. 50 രൂപയുടെ പുതിയ നോട്ട്‌ പുറത്തിറക്കുമെന്നും റിസര്‍വ്‌ ബാങ്ക്‌ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത്‌ 2000 രൂപയുടെ കറന്‍സി നിരോധനം പരിഗണനയില്‍ ഇല്ലെന്നും അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കി.