Breaking News

Trending right now:
Description
 
Aug 24, 2017

നടി പ്രിയാമണി വിവാഹിതയായി

image ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ സിനിമാതാരം നടി പ്രിയാമണി വിവാഹിതയായി. സുഹൃത്ത്‌ മുസ്‌തഫാ രാജാണു വരന്‍. ബംഗളൂര്‌ സിറ്റിയിലെ പ്രിയാമണിയുടെ വസതിയിലായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. ജയനഗറിലെ സബ്‌ റജിസ്‌ട്രാര്‍ ഓഫിസില്‍ രണ്ടാഴ്‌ചമുമ്പ്‌ ഇരുവരും വിവാഹം റജിസ്റ്റര്‍ ചെയ്‌തിരുന്നു. ബംഗളൂര്‌ നഗരത്തിലെ സ്റ്റാര്‍ ഹോട്ടലില്‍ ഇന്നു റിസപ്‌ഷന്‍ ഒരുക്കിയിട്ടുണ്ട്‌. സിനിമാരംഗത്തുള്ളവരെ മാത്രമേ ഇതിലേക്കു ക്ഷണിച്ചിട്ടുള്ളൂ. രാം എന്ന കന്നഡ ചിത്ത്രതിലൂടെയാണ്‌ കര്‍ണാടകയില്‍ പ്രിയാമണി ശ്രദ്ധേയയായത്‌.