Breaking News

Trending right now:
Description
 
Aug 24, 2017

ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷന്‍ 2018 ജൂലൈയില്‍ പെന്‍സില്‍വേനിയയില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷന്‍ 2018 ജൂലൈ മുതല്‍ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തും. കണ്‍വന്‍ഷനിലെ സാഹിത്യ സമ്മേളനത്തിന്റെ ചെയര്‍മാനായി അബ്ദുള്‍ പുന്നയൂര്‍കുളവും സാഹിത്യ അവാര്‍ഡ്‌ കമ്മിറ്റിയുടെ ചെയര്‍മാനായി ടോം മാത്യൂസും പ്രവര്‍ത്തിക്കും. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവരും കേരളത്തിലെ സാഹിത്യകാരുമായി അടുത്തിടപഴുകുന്നവരുമാണ്‌ ഇരുവരുമെന്ന്‌ ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജി വര്‍ഗീസ്‌, എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. ഡിട്രോയിട്ടില്‍നിന്നുള്ള അബ്ദുള്‍ പുന്നയൂര്‍ക്കുളം ആഗോളതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്‌. നോവല്‍, കഥാ, കവിത സമാഹരങ്ങളുമായി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അമേരിക്കയിലെയും കേരളത്തിലെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ നിറഞ്ഞ സാന്നിധ്യമുള്ള വ്യക്തയാണ്‌ അബ്ദുള്‍ പുന്നയൂര്‍ക്കുളം. ന്യൂജേഴ്‌സിയില്‍നിന്നുള്ള ടോം മാത്യൂസ്‌ ആദ്യകാല മലയാളികളില്‍ ഒരാളാണ്‌. ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയും ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതോടെ അദ്ദേഹം ആഗോള മലയാളി സമൂഹത്തില്‍ ശ്രദ്ധേയമായി. ഇംഗ്ലീഷിലും മലയാളത്തിലും സാഹിത്യ രചനയിലേര്‍പ്പെട്ടിട്ടുള്ള ടോം മാത്യൂസ്‌ പല നോവലുകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.