Breaking News

Trending right now:
Description
 
Aug 24, 2017

യുപിയില്‍ വീണ്ടും ട്രെയിനപകടം; 100 പേര്‍ക്ക്‌ പരുക്ക്‌

image ഉത്തര്‍പ്രദേശിലെ ഔറിയയില്‍ കൈഫിയത്‌ എക്‌സ്‌പ്രസ്‌ ട്രെയിന്‍ പാളംതെറ്റി 100 യാത്രക്കാര്‍ക്ക്‌ പരുക്കേറ്റു. അസംഗഡില്‍നിന്നു ഡല്‍ഹിയിലേക്കു പുറപ്പെട്ട ട്രെയിന്‍ പാട്ട-അഛാല്‍ഡ സ്റ്റേഷനുകളുടെ മധ്യേയാണ്‌ അപകടം. പാളത്തിലേക്കു ചെരിഞ്ഞ ലോറിയുമായി കൂട്ടിയിടിച്ചതാണ്‌ അപകടത്തിനു കാരണമായത്‌. മണല്‍ലോറി പാളത്തിനു സമാന്തരമായ റോഡിലൂടെ പോകുമ്പോള്‍ പാളത്തിലേക്കു മറിയുകയായിരുന്നു. വാഹനത്തിന്റെ ഒരുഭാഗം പാളത്തിലേക്കു വീണതാണ്‌ ട്രെയിന്‍ അപകടത്തില്‍പെടാന്‍ കാരണം. 16 കോച്ചുകള്‍ പാളം തെറ്റി. ഒരാഴ്‌ചയ്‌ക്കിടെ യുപിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്‌. കഴിഞ്ഞ ശനിയാഴ്‌ച യുപിയിലെ മുസഫര്‍നഗര്‍ ജില്ലയില്‍ ഉത്‌കല്‍ എക്‌സ്‌പ്രസ്‌ പാളംതെറ്റി 22 യാത്രക്കാര്‍ മരിക്കുകയും 156 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. വീണ്ടും അപകടം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി സുരേഷ്‌ പ്രഭു രാജിക്കൊരുങ്ങി. മന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രിയെകണ്ടു രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, തല്‍ക്കാലം കാത്തിരിക്കാനാണ്‌ പ്രധാനമന്ത്രി പറഞ്ഞതെന്നു സുരേഷ്‌ പ്രഭു ട്വിറ്ററില്‍ കുറിച്ചു. അതേസമയം, റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ എ.കെ.മിത്തല്‍ രാജിവച്ചതായാണ്‌ റിപ്പോര്‍ട്ട്‌.