Breaking News

Trending right now:
Description
 
Aug 24, 2017

പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നു

image കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന പാതകളെ തരംതാഴ്‌ത്താന്‍ മന്ത്രിസഭാ തീരുമാനം. കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളെയാണ്‌ തരം താഴ്‌ത്തുന്നത്‌. ദേശീയ, സംസ്ഥാന പാതയുടെ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ്‌ പുതിയ നടപടി. ബൈപ്പാസ്‌ അടക്കമുള്ള റോഡുകളെ ഡിനോട്ടിഫൈ ചെയ്യുന്നതോടെ സംസ്ഥാനത്ത്‌ 130 മദ്യശാലകള്‍കൂടി തുറക്കാനാവും. കള്ളുഷാപ്പുകള്‍, ബിയര്‍ -വൈന്‍ പാര്‍ലറുകള്‍, ക്ലബുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. ത്രീ സ്‌റ്റാര്‍ പദവിക്കും അതിനു മുകളിലുമുള്ള 70 ബാറുകളും തുറക്കുന്നതിന്‌ തടസമുണ്ടാകില്ല. വിനോദ സഞ്ചാരമേഖലയിലെ മാന്ദ്യം മറികടക്കാനാണ്‌ പുതിയ തീരുമാനമെടുത്തതെന്നാണ്‌ സര്‍ക്കാര്‍ വിശദീകരണം. ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളിലേത്‌ ഉള്‍പ്പെടെ നിലവില്‍ 117 ബാറുകളാണ്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. ജൂലൈ ഒന്നിന്‌ സര്‍ക്കാരിന്റെ പുതിയ മദ്യനയം നിലവില്‍ വന്നതോടെ സംസ്ഥാനത്ത്‌ 77 ബാറുകള്‍ തുറന്നിരുന്നു. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച്‌ പരാമര്‍ശിക്കാതെയാണ്‌ സംസ്ഥാന പാതകളെ ഡിനോട്ടിഫൈ ചെയ്യാനുള്ള നിര്‍ദേശം ഇന്നലെ കൂടിയ മന്ത്രിസഭ പാസാക്കിയത്‌.