Breaking News

Trending right now:
Description
 
Aug 24, 2017

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കു ക്ലീന്‍ചിറ്റ്‌

image സംസ്ഥാന രാഷ്ട്രീയത്തിലും സിപിഎമ്മിലും ഏറെ കോളിളക്കം സൃഷ്ടിച്ച എസ്‌എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കിയതു ശരിവച്ച്‌ ഹൈക്കോടതി വിധി. പിണറായി വിജയനെ സിബിഐ തിരഞ്ഞുപിടിച്ചു പ്രതിയാക്കിയെന്ന രൂക്ഷ വിമര്‍ശനവും കോടതി നടത്തി. പിണറായി സ്വയം നേട്ടം ഉണ്ടാക്കാനോ കമ്പനിക്കു നേട്ടമുണ്ടാക്കാനോ ശ്രമിച്ചതായി സിബിഐയുടെ കുറ്റപത്രത്തില്‍ ഇല്ല. വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ അംഗം കെ.ജി.രാജശേഖരന്‍, മുന്‍ ചീഫ്‌ എന്‍ജിനിയര്‍ കസ്‌തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. ഏഴാംപ്രതി പിണറായിക്കു പുറമേ ഒന്നാം പ്രതി അന്നത്തെ ഊര്‍ജവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എട്ടാം പ്രതി ജോയിന്റ്‌ സെക്രട്ടറി എ.ഫ്രാന്‍സിസ്‌ എന്നിവരെ കുറ്റവിമുക്തമാക്കിയടും കോടതി ശരിവച്ചു. ലാവ്‌ലിന്‍ കേസിലെ രേഖകള്‍ പരിശോധിച്ചാല്‍ പിണറായി വിജയനെ തിരഞ്ഞുപിടിച്ചു പ്രതിയാക്കിയതാണെന്നു വ്യക്തമാണ്‌. ലാവ്‌ലിന്‍ കരാര്‍ നടപ്പാക്കിയതിനൊപ്പം മലബാര്‍ കാന്‍സര്‍ സെന്ററിനു എസ്‌എന്‍സി ലാവ്‌ലില്‍നിന്നു ഗ്രാന്റു ലഭ്യമാക്കാനുള്ള ശിപാര്‍ശ മന്ത്രിസഭായോഗമാണ്‌ അംഗീകരിച്ചത്‌. എന്നിട്ടും സിബിഐ പിണറായിയെ മാത്രം പ്രതിയാക്കി. ഈ കരാറില്‍ പിണറായിവിജയന്‌ എന്തു പങ്കാളിത്തമാണെന്നു വിശദീകരിക്കാന്‍ സിബിഐയ്‌ക്കു സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്നു ഒഴിവാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിച്ചാണ്‌ ഹൈക്കോടതി ഉത്തരവ്‌.