Breaking News

Trending right now:
Description
 
Aug 23, 2017

നൊബേല്‍ സമ്മാന ജേതാവ്‌ കൈലാഷ്‌ സത്യാര്‍ഥിയുടെ ഭാരതയാത്ര അടുത്തമാസം

image സുരക്ഷിത ബാല്യം, സുരക്ഷിത ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി നൊബേല്‍ സമ്മാന ജേതാവ്‌ കൈലാഷ്‌ സത്യാര്‍ഥിയുടെ ഭാരതയാത്ര സെപ്‌റ്റംബര്‍ 11ന്‌ കന്യാകുമാരിയില്‍നിന്നു ആരംഭിക്കും. ഒക്ടോബര്‍ 16ന്‌ ഡല്‍ഹിയിലാണ്‌ സമാപനം. ഇതിനു പുറമേ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍നിന്നു സമാന്തരമായി ആറ്‌ യാത്രകളും നടക്കും. ബാലവേലയ്‌ക്കും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ ബോധവത്‌കരണ സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ്‌ യാത്ര സംഘടിപ്പിക്കുന്നത്‌. സെപ്‌റ്റംബര്‍ 12, 13 തീയതികളില്‍ സത്യാര്‍ഥി തിരുവനന്തപുരത്ത്‌ പര്യടനം നടത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ദൗത്യത്തില്‍ കൈകോര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, പൊലീസ്‌, ബാലാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും സത്യാര്‍ഥി വ്യക്തമാക്കി.