Breaking News

Trending right now:
Description
 
Aug 23, 2017

അമേരിക്ക നന്ദികെട്ടവര്‍; ട്രംപിന്‌ ഇമ്രാന്‍ഖാന്റെ മറുപടി

image അമേരിക്കയുടെ പുതിയ അഫ്‌ഗാന്‍ നയം വ്യക്തമാക്കിക്കൊണ്ട്‌ നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ മറുപടിയുമായി തെഹ്‌റിക്‌ ഇ ഇന്‍സാഫ്‌ പാര്‍ട്ടി നേതാവ്‌ ഇമ്രാന്‍ഖാന്‍ രംഗത്ത്‌. അമേരിക്ക നന്ദി കെട്ടവരാണെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ 70,000 ജീവനുകളാണ്‌ ബലിയര്‍പ്പിച്ചതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. യുഎസിന്റെ ആജ്ഞ അനുസരിച്ച്‌്‌ അഫ്‌ഗാനില്‍ രണ്ടു യുദ്ധങ്ങളില്‍ ഞങ്ങള്‍ പോരാടി. ഈ യുദ്ധങ്ങളില്‍ നിരവധി മനുഷ്യരെയും സമ്പത്തും വിലനല്‍കേണ്ടിവന്നു. ഡോളറിന്റെ വശീകരണത്തില്‍ ആര്‍്‌ക്കും വേണ്ടി യുദ്ധം ചെയ്യരുതെന്ന്‌ പാഠം ഇതില്‍നിന്നു പാക്കിസ്ഥാന്‍ പഠിക്കണം. യുഎസിനെ സഹായിച്ചതിന്‌ പാക്കിസ്ഥാന്‍ 100 ബില്യണ്‍ ഡോളറിനു നഷ്ടം സഹിക്കേണ്ടിവന്നു. നിങ്ങള്‍ക്കുവേണ്ടി നടത്തുന്ന യുദ്ധങ്ങളില്‍ ഇനി പാക്കിസ്ഥാന്‍ പോരാടില്ല. അമേരിക്കയുടെ അഫ്‌ഗാന്‍ നയത്തില്‍ ന്യൂനതയും പരാജയവും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍നിന്നു കോടിക്കണക്കിനു ഡോളറിന്റെ സഹായം സ്വീകരിക്കുന്ന പാക്കിസ്ഥാന്‍ ഭീകരര്‍ക്ക്‌ സുരക്ഷിത താവളം ഒരുക്കുന്നത്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു വിര്‍ജിനിയയിലെ ഫോര്‍ട്ട്‌ മെയറില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ്‌ ആരോപിച്ചിരുന്നു.