Breaking News

Trending right now:
Description
 
Aug 23, 2017

യുഎസില്‍ പകല്‍ ഇരുട്ടുമൂടി; ട്രംപ്‌ സൂര്യഗ്രഹണം കണ്ടു

image സമ്പൂര്‍ണ സൂര്യഗ്രഹണം, പ്രകൃതിയുടെ അപൂര്‍വ പ്രതിഭാസത്തെ യുഎസ്‌ ജനത ഇന്നലെ വരവേറ്റു. പകല്‍ 10.15നു ഇരുട്ടു പരന്നു. ഇതോടെ നഗരങ്ങളില്‍ രാത്രിവിളക്കുകള്‍ തെളിഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിലായി ലക്ഷക്കണക്കിന്‌ ആളുകള്‍ സൂര്യഗ്രഹണത്തിനു സാക്ഷികളായി. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറച്ച കാഴ്‌ച ആദ്യം ദൃശ്യമായത്‌ ഓറിഗനിലാണ്‌. സൗത്ത്‌ കാരലൈനയിലെ ചാള്‍സ്‌ സ്റ്റണ്‍വരെ ഈ പ്രതിഭാസം നീണ്ടു. ഇല്ലിനോയിലാണ്‌ ഗ്രഹണം കൂടുതല്‍ നേരം പ്രകടമായത്‌. തെക്കന്‍ ഇല്ലിനോയിലെ ഷോണി നാഷനല്‍ ഫോറസ്‌റ്റ്‌ രണ്ടു മിനിറ്റ്‌ 44 സെക്കന്‍ഡ്‌ ഇരുട്ടിലായി. ഈ നൂറ്റാണ്ടിലെ അപൂര്‍വ പ്രതിഭാസം വീക്ഷിക്കുന്നതിന്‌ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിരുന്നു. ഒട്ടേറെ ഗവേഷകരും ഇതു വീക്ഷിച്ചു. ഗ്രഹണസമയത്ത്‌ നഗ്നനേത്രങ്ങള്‍കൊണ്ട്‌ സൂര്യനെ നോക്കിയാല്‍ കാഴ്‌ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്‌ തന്നിഷ്ടക്കാരനായ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ അവഗണിച്ചു. വൈറ്റ്‌ ഹൗസിലെ ട്രൂമാന്‍ ബാ്‌ല്‍ക്കണിയില്‍നിന്നാണ്‌ ട്രംപ്‌ സൂര്യഗ്രഹണം വീക്ഷിച്ചത്‌. ഗ്രഹണം വീക്ഷിക്കുന്നതിനുള്ള പ്രത്യേക കണ്ണടവയ്‌ക്കാതെ ട്രംപ്‌ തലയുയര്‍ത്തി നേരിട്ട്‌ സൂര്യനോക്കി കൈ ചൂണ്ടി. അടുത്തുണ്ടായിരുന്ന ക്യാമറക്കാര്‍ ദൃശ്യം പകര്‍ത്തുകയും ചെയ്‌തു. സൂര്യഗ്രഹണം വീക്ഷിക്കുന്നതിന്‌ ഭാര്യ മെലാനിയയും ട്രംപിന്‌ ഒപ്പമുണ്ടായിരുന്നു.