Breaking News

Trending right now:
Description
 
Aug 22, 2017

എംഎല്‍എമാരുടെ ശമ്പളം 30 ശതമാനം വര്‍ധിപ്പിക്കും

image എംഎല്‍എമാരുടെ ശമ്പളം 30 ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റീസ്‌ ജെ.എം.ജയിംസ്‌ കമ്മീഷന്റെ ശുപാര്‍ശ. നിലവില്‍ ശമ്പളവും അലവന്‍സുമായി 39,500 രൂപയാണ്‌ എംഎല്‍എമാര്‍ക്ക്‌ ലഭിക്കുന്നത്‌. ഇതിന്റെ 30 ശതമാനമാണ്‌ വര്‍ധിക്കുക. മന്ത്രിമാരുടെ അഡീഷനല്‍ പിഎസുമാര്‍ക്കു ലഭിക്കുന്ന ശമ്പളംപോലും എംഎല്‍എമാര്‍ക്കു ലഭിക്കുന്നില്ല. ഇതു കണക്കിലെടുത്താണ്‌ ശമ്പളം യുക്തിസഹമായി പരിഷ്‌കരിക്കുന്നതിനുള്ള ആലോചന. നിലവിലെ ചില ആനുകൂല്യങ്ങള്‍ കുറയ്‌ക്കാനും ക്രമപ്പെടുത്താനും കമ്മീഷന്‍ നിര്‍ദേശമുണ്ട്‌. സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമമന്ത്രി എ.കെ.ബാലന്‍ എന്നിവര്‍ക്ക്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കൈമാറി. ഇന്ത്യയില്‍ ഏറ്റവും കുറവ്‌ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നത്‌ കേരളത്തിലെ നിയമസഭാ സാമാജികര്‍ക്കാണ്‌. കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം 80,000 രൂപയാണ്‌.