Breaking News

Trending right now:
Description
 
Aug 22, 2017

ആദിവാസിയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു

image അട്ടപ്പാടി താവളത്ത്‌ ആദിവാസി ചേരമാന്‍കണ്ടി ഊരില്‍ മരുതനെ (62) കൊലപ്പെടുത്തി വീടിനുള്ളില്‍ കഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വീട്ടുടമ മണിയെ (കൃഷ്‌ണസ്വാമി-33) പൊലീസ്‌ അറസ്റ്റുചെയ്‌തു. മദ്യലഹരിയില്‍ കൊലപാതകവിവരം പുറത്തുപറഞ്ഞതാണ്‌ മണിയെ കുടുക്കിയത്‌. പണസംബന്ധമായ വാക്കുതര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. മൃതദേഹത്തിനു രണ്ടാഴ്‌ചത്തെ പഴക്കമുണ്ട്‌. മണി മഴു ഉപയോഗിച്ച്‌ മരുതനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു കാലുകള്‍ പുറകിലേക്കു മടക്കിക്കെട്ടി കിടത്തിയശേഷം അതേമുറിയില്‍ കിടന്നുറങ്ങി. പിറ്റേദിവസമാണ്‌ തൊട്ടടുത്ത മുറിയില്‍ കുഴിയുണ്ടാക്കി മൃതദേഹം മറവു ചെയ്യുകയായിരുന്നു. കൊലപാതകത്തിനുശേഷം അഞ്ചുദിവസം മണി വീട്ടില്‍ താമസിച്ചു. പിന്നീട്‌ പുതൂര്‍ ഉമ്മത്താംപടിയിലുള്ള സഹോദരിയുടെ വീട്ടിലെത്തി താമസിച്ചുവരുന്നതിനിടെയാണ്‌ മദ്യലഹരിയില്‍ കൊലപാതകവിവരം പറഞ്ഞത്‌. വിവരം അറിഞ്ഞ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടെടുത്തതും മണി അറസ്റ്റിലായതും.