Breaking News

Trending right now:
Description
 
Aug 22, 2017

2500 രൂപയ്‌ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണുമായി എയര്‍ടെല്‍

image 2500 രൂപയ്‌ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണുമായി എയര്‍ടെല്‍ രംഗത്ത്‌. ദീപാവലിയോടനുബന്ധിച്ചാണ്‌ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ രംഗത്ത്‌ കൊണ്ടുവരുന്നത്‌. ഒക്ടോബര്‍ ആദ്യവാരത്തോടെ ഫോണ്‍ വില്‍പ്പനയ്‌ക്ക്‌ എത്തും. വലിയ സ്‌ക്രീന്‍, മികച്ച കാമറ, ബാറ്ററി എന്നിവ കമ്പനി ഉറപ്പുനല്‍കുന്നുണ്ട്‌. ആന്‍ഡ്രോയിഡ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളാണ്‌ നിര്‍മിക്കുക. 4 ജി സൗകര്യമുള്ള ഫോണില്‍ വന്‍തോതില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും ലഭ്യമാക്കും. റിലയന്‍സ്‌ ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണില്‍നിന്നു വ്യത്യസ്‌തമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നു ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാകും പുതിയ ഫോണ്‍.