Breaking News

Trending right now:
Description
 
Aug 22, 2017

മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധം; ആറുമാസത്തേക്ക്‌ നിര്‍ത്തലാക്കി

image മുത്തലാഖ്‌ മുസ്ലീം സ്‌ത്രീകളുടെ മൗലികാവകാശങ്ങളില്‍മേലുള്ള കടന്നുകയറ്റമാണെന്നു സുപ്രീംകോടതിയുടെ നിര്‍ണായക വിലയിരുത്തല്‍. അനുരഞ്‌ജനത്തിന്റെ സാധ്യതപോലും അനുവദിക്കാതെ വാക്കാല്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നത്‌ ഭരണഘടന മുസ്ലീം സ്‌ത്രീകള്‍ക്കു നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നു മുത്തലാഖ്‌ കേസില്‍ വിധി പറയവേ കോടതി നിരീക്ഷിച്ചു. രണ്ടിനെതിരെ മൂന്നു ജഡ്‌ജിമാരുടെ ഭൂരിപക്ഷത്തിലാണ്‌ ഇത്തരമൊരു നിലപാടില്‍ കോടതി എത്തിയത്‌. അഞ്ചു ജഡ്‌ജിമാരില്‍ മൂന്നുപേരും മുത്തലാഖ്‌ നിരോധിക്കണമെന്ന നിലപാട്‌ സ്വീകരിച്ചു. മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധമായതിനാല്‍ വിഷയത്തില്‍ പുതിയ നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റിന്‌ നിര്‍ദേശം നല്‍കി. പുതിയ നിയമം കൊണ്ടുവരുന്നതുവരെ വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. മുസ്ലീം വ്യക്തിനിയമവും നിയമനിര്‍മാണ സഭ കണക്കിലെടുക്കുമെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു. ഇതിനായി രാഷ്ട്രീയം വെടിഞ്ഞ്‌ എല്ലാ കക്ഷികളും പങ്കാളിയാകണം-കോടതി ചൂണ്ടിക്കാട്ടി.