Breaking News

Trending right now:
Description
 
Aug 22, 2017

ബാങ്ക്‌ ജീവനക്കാരുടെ പണിമുടക്ക്‌ ആരംഭിച്ചു

image വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌സ്‌ യൂണിയന്‍സിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്‌ച നടത്തുമെന്നു പ്രഖ്യാപിച്ച ബാങ്ക്‌ പണിമുടക്ക്‌ ആരംഭിച്ചു. ഇതോടെ ബാങ്ക്‌ സേവനം ഏറെക്കുറെ നിശ്ചലമായി. ദേശീയ തലത്തില്‍ നടത്തുന്ന പണിമുടക്കില്‍ 10 ലക്ഷം ബാങ്ക്‌ ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുന്നുണ്ട്‌. ബാങ്ക്‌ സ്വകാര്യവത്‌കരണം അവസാനിപ്പിക്കുക, വര്‍ധിപ്പിച്ച സേവന നിരക്കുകള്‍ കുറയ്‌ക്കുക, ജനവിരുദ്ധ ബാങ്കിങ്‌ പരിഷ്‌കാരങ്ങള്‍ നിര്‍ത്തിവയ്‌ക്കുക, കോര്‍പ്പറേറ്റ്‌ കിട്ടാക്കടങ്ങള്‍ എഴുതിതള്ളാതിരിക്കുക, മനപൂര്‍വം വായ്‌പാ കുടിശിക വരുത്തുന്നത്‌ ക്രിമിനല്‍ കുറ്റമാക്കുക തുടങ്ങിയവയാണ്‌ യൂണിയന്റെ ആവശ്യങ്ങള്‍. ജനവിരുദ്ധ ബാങ്കിങ്‌ പരിഷ്‌കാരങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സെപ്‌റ്റംബര്‍ 15ന്‌ പാര്‍ലമെന്റ്‌ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്‌.