Breaking News

Trending right now:
Description
 
Aug 22, 2017

ലിഫ്‌റ്റിനിടയില്‍പെട്ട്‌ ശരീരം രണ്ടായിമുറിഞ്ഞു സ്‌പാനിഷ്‌ യുവതി മരിച്ചു

image വാതില്‍ അടയുംമുമ്പ്‌ ലിഫ്‌റ്റ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പ്രസവശേഷം സ്‌ട്രച്ചറില്‍ കിടക്കുകയായിരുന്ന സ്‌പാനിഷ്‌ യുവതി മരിച്ചു. തെക്കന്‍ സ്‌പെയിനിലെ സെവിലിലെ വെര്‍ജിന്‍ ഡി വാര്‍മെ ആശുപത്രിയിലാണ്‌ റോസിയോ കോര്‍ട്‌സ്‌ നൂനസ്‌ (25) എന്ന യുവതിക്ക്‌ ഇത്തരത്തിലൊരു ദുരന്തം ഉണ്ടായത്‌. പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മുകളിലെ വാര്‍ഡിലേക്ക്‌ മാറ്റുന്നതിന്‌ സ്‌ട്രച്ചറെ കിടത്തി ലീഫ്‌റ്റില്‍ കയറ്റുന്നതിനിടെയാണ്‌ അപകടം. റോസിയോയേയും നവജാത ശിശുവിനെയും എത്തിയ സ്‌ട്രച്ചര്‍ പൂര്‍ണമായി കയറ്റാന്‍ അറ്റന്‍ഡര്‍ക്ക്‌ കഴിഞ്ഞില്ല. അതിനുമുമ്പുതന്നെ ലിഫ്‌റ്റ്‌ മേലോട്ട്‌ ഉയര്‍ന്നു. ലിഫ്‌റ്റിന്റെ ലോഹഭാഗങ്ങളില്‍തട്ടിയാണ്‌ യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞത്‌. നവജാത ശിശു രക്ഷപ്പെട്ടു. നാലും അഞ്ചും വയസുള്ള രണ്ടുപെണ്‍കുട്ടികള്‍കൂടി റോസിയോയ്‌ക്കുണ്ട്‌.