Breaking News

Trending right now:
Description
 
Jan 25, 2013

താമ്പായില്‍ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-ന്

ജയിന്‍ മുണ്ടയ്ക്കല്‍, പ്രോട്ട് ന്യൂസ്‌
image
താമ്പാ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ്‌ ഓഫ് താമ്പാബേ (എഫ്. ഐ. എ.) യുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്‍റെ 64-മത് റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27-ന് പൂര്‍വ്വാധികം ഭംഗിയായി താമ്പാ ഐ. സി. സി. ഹാളില്‍വെച്ച് നടത്തുന്നതാണെന്നു എഫ്. ഐ. എ. ഭാരവാഹികളായ മനിഷ് കരോട്, രവി നാരായണന്‍ എന്നിവര്‍ അറിയിച്ചു. 

അന്നേദിവസം വിവിധയിനങ്ങളിലായി മല്‍സരങ്ങള്‍ നടത്തുന്നതും വിജയികള്‍ക്ക് ട്രോഫികളും മറ്റു സമ്മാനങ്ങളും നല്‍കുന്നതുമാണ്. കലാകായിക മല്‍സരങ്ങള്‍ക്ക് പുറമേ പാചക, രംഗോളി മല്‍സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഉച്ച കഴിഞ്ഞു രണ്ടരയ്ക്കാണ് പതാകയുയര്‍ത്തല്‍ ചടങ്ങ് നടത്തുന്നത്. രണ്ടു ഭാഗങ്ങളായി നടത്തുന്ന സാംസ്കാരിക പരിപാടികള്‍ക്കിടെ ഭക്ഷണ, വാണിജ്യ, സാംസ്കാരിക, ഡിജിറ്റല്‍ പരസ്യ പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

 5511, ലെയിന്‍ റോഡ്, താമ്പാ,ഫ്ലോറിഡാ, 33624 എന്നതാണ് ഐ. സി. സി. ഹാളിന്‍റെ മേല്‍വിലാസം.

കൂടുതല്‍ വിവരങ്ങള്‍ക്ക് മാലതി പാണ്ട്യ (813-931-1980), നിള പട്ടേല്‍ (813-971-8081) അഞ്ജലി ഥാഹ, നിമിഷാ ഛേധാ (813-882-4743 / 813-385-2802), വിദ്യാ ഘഡെ (813-326-5346), മഹേഷ്‌ മോധ (813-476-1540)എന്നിവരുമായി ടെലഫോണില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക.

http://fia-tampabay.com/