Breaking News

Trending right now:
Description
 
Aug 22, 2017

മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹം

image ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ട ആരോഗ്യ, സാമൂഹികക്ഷേമ മന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നിയമസഭാ കവാടത്തിനു മുമ്പില്‍ സത്യഗ്രഹം ആരംഭിച്ചു. എം.ഷംസുദ്ദീന്‍, ടി.വി.ഇബ്രാഹിം, എല്‍ദോസ്‌ കുന്നപ്പള്ളി, വി.പി.സജീന്ദ്രന്‍, റോജി എം.ജോണ്‍ എന്നിവരാണ്‌ തിങ്കളാഴ്‌ച മുതല്‍ രാപ്പകല്‍ സത്യഗ്രഹം നടത്തുന്നത്‌. സത്യഗ്രഹത്തിനു അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്നു 140 നിയമസഭാ മണ്ഡലങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടക്കും. നിയമസഭാ സമ്മേളനം അവസാനിക്കുന്ന വ്യാഴാഴ്‌ചവരെ സത്യഗ്രഹം നടത്താനാണ്‌ യുഡിഎഫ്‌ തീരുമാനിച്ചിരിക്കുന്നത്‌. അതിനകം രാജിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടരും. സഹകരണ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കാളികളായ പ്രതിപക്ഷം മന്ത്രി കെ.കെ.ശൈലജ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കാനായി എഴുന്നേറ്റതോടെയാണ്‌ പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. തുടര്‍ന്നാണ്‌ സത്യാഗ്രഹത്തിനു തുടക്കംകുറിച്ചത്‌. തിങ്കളാഴ്‌ച രാവിലെ ശൂന്യവേളയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരികയും സഭാ നടപടികള്‍ സ്‌തംഭിപ്പിക്കുകയും ചെയ്‌തിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയും കൊട്ടിയൂര്‍ കേസില്‍ ആരോപണ വിധേയനുമായ വ്യക്തിയെ ബാലാവകാശ കമ്മിഷനില്‍ നിയമിക്കാനുള്ള നീക്കമാണ്‌ ഹൈക്കോടതി തടഞ്ഞതെന്നു അടിയന്തര പ്രമേയ നോട്ടീസ്‌ അവതരിപ്പിച്ചുകൊണ്ട്‌ ഷാഫി പറമ്പില്‍ പറഞ്ഞു.