Breaking News

Trending right now:
Description
 
Aug 20, 2017

ഭൂമിക്കരികിലൂടെ ഭീമന്‍ ഉല്‍ക്ക വരുന്നു!!

image ഭൂമിക്കരികിലൂടെ ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്നു അമേരിക്കന്‍ ബഹിരാകാശ സംഘടന നാസ വെളിപ്പെടുത്തി. സെപ്‌റ്റംബര്‍ ഒന്നിനാണ്‌ ഫ്‌ളോറന്‍സ്‌ എന്നു പേരിട്ടിരിക്കുന്ന ഉല്‍ക്കയുടെ വരവ്‌. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു 70 ലക്ഷം കിലോമീറ്റര്‍ അകലെ മാറി ഉല്‍ക്ക കടന്നുപോകുന്നതിനാല്‍ അപകടഭീഷണിയില്ലെന്നും നാസ വ്യക്തമാക്കി. 1890ല്‍ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയ ഫ്‌ളോറന്‍സ്‌ ഉല്‍ക്ക ആദ്യമായാണ്‌ ഭൂമിക്ക്‌ ഇത്ര അടുത്തുവരുന്നത്‌. ഇനി 450 വര്‍ഷത്തിലേറെ കാത്തിരുന്നാലേ ഇത്തരത്തില്‍ ഉല്‍ക്ക എത്തുകയുള്ളൂ. ഈ ഉല്‍ക്കയുടെ വലിപ്പം 30 ക്രിക്കറ്റ്‌ സ്റ്റേഡിയങ്ങളുടെ അത്രയുംവരും.