Breaking News

Trending right now:
Description
 
Aug 20, 2017

ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്‌ 25വരെ നീട്ടി

image ജൂലൈയിലെ ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള തീയതി 25വരെ നീട്ടി. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി ആളുകള്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന്‌ ജിഎസ്‌ടി എന്‍ പോര്‍ട്ടല്‍ തകരാറിലായ സാഹചര്യത്തിലാണ്‌ തീയതി നീട്ടിയതെന്ന്‌ ധനമന്ത്രാലയം വ്യക്തമാക്കി. ജൂലൈ മാസത്തെ ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന ദിവസം ഓഗസ്‌റ്റ്‌ 20നായിരുന്നു. വെബ്‌സൈറ്റ്‌ തകരാറിലായെന്നു പലയിടങ്ങളില്‍നിന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ അഞ്ചുദിവസംകൂടി അധികം നല്‍കാനുള്ള തീരുമാനം. പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളും ജമ്മുകാഷ്‌മീരും തീയതി നീട്ടണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഈ മാസം അഞ്ചിനാണ്‌ ഫയലിങ്‌ ആരംഭിച്ചത്‌. ജിഎസ്‌ടി എന്‍ നെറ്റ്‌ വര്‍ക്കില്‍ ഏകദേശം 76 ലക്ഷം വ്യാപാരികള്‍ ഇതിനോടകം റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.