Breaking News

Trending right now:
Description
 
Aug 20, 2017

ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നുവെങ്കില്‍..... ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ വൈറലായി

image ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നുവെങ്കില്‍ എന്ന ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ വൈറലായതോടെ എഫ്‌ബിഐ അന്വേഷണം ആരംഭിച്ചു. യുഎസ്‌ സെനറ്റിലെ ഡെമോക്രാറ്റ്‌ അംഗമായ മരിയ ഷാപ്പെല്ലി നദാലാണ്‌ ഇത്തരമൊരു പോസ്‌റ്റ്‌ ഇട്ടത്‌. ട്രംപിനെ ഞാന്‍ ഏറെ വെറുക്കുന്നു... അയാള്‍ എനിക്കു മാനസികാഘാതവും തലവേദനയും സമ്മാനിക്കുന്നു എന്നു ഫെയ്‌സ്‌ബുക്കില്‍ എഴുതിയ പോസ്‌റ്റിനുള്ള മറുപടിയായിട്ടാണ്‌ മരിയ ഷാപ്പെല്ലി നദാലത്ത്‌ ഇങ്ങനെ എഴുതിയത്‌. മരിയ എഴുതിയ പോസ്‌റ്റിനു താഴെ ഒരാള്‍ 'ട്രംപിന്റെ രഹസ്യ സര്‍വീസിലാണ്‌ എന്റെ ബന്ധു ജോലി ചെയ്യുന്നതെന്നും ആറുവര്‍ഷത്തേക്കാണ്‌ കരാറെന്നും എഴുതിയിരുന്നു. ഇതില്‍ നാലുവര്‍ഷം ഒബാമയ്‌ക്കൊപ്പം ജോലി ചെയ്‌തു. ഇനി രണ്ടുവര്‍ഷം ഈ വിഡ്‌ഢിക്കൊപ്പം ജോലി ചെയ്യേണ്ടിവരുമല്ലോ എന്നു പോസ്‌റ്റിട്ടു. ഇതിനു മറുപടിയായിട്ടാണ്‌ മരിയ ഷാപ്പെല്ലി നദാലത്ത്‌ വിവാദ കമന്റിട്ടത്‌.