Breaking News

Trending right now:
Description
 
Aug 20, 2017

പളനിസ്വാമി-പനീര്‍സെല്‍വം വിഭാഗങ്ങള്‍ ലയിക്കുന്നു

image തമിഴ്‌നാട്ടിലെ പഴനിസ്വാമി-പനീര്‍സെല്‍വം വിഭാഗങ്ങള്‍ ലയിക്കാനൊരുങ്ങുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും കൂടിയാലോചനകള്‍ക്കുമൊടുവിലാണ്‌ ഇത്തരത്തിലൊരു തീരുമാനം ഉണ്ടായത്‌. ഉടനെ ലയനമുണ്ടാകുമെന്നു ഇരുനേതാക്കളും വെവ്വേറെ പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്‌തു. തിങ്കളാഴ്‌ച ലയനപ്രഖ്യാപനം നടക്കുമെന്നാണ്‌ സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ ചൊവ്വാഴ്‌ച തമിഴ്‌നാട്‌ പര്യടനം ആരംഭിക്കുന്നതിനു അന്തിമ തീരുമാനം എടുക്കാന്‍ ഇരുവര്‍ക്കുംമേല്‍ സമ്മര്‍ദ്ദവുമുണ്ട്‌. ലയന സമ്മേളനം മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ സെപ്‌റ്റംബര്‍ 15നു നടക്കും. ലയനം നടന്ന്‌ അണ്ണാ ഡിഎംകെ എന്‍ഡിഎയുടെ ഭാഗമായാല്‍ അവര്‍ക്കും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കും. അതേസമയം, ലയനത്തിനുശേഷമുള്ള പദവികള്‍ പങ്കുവയ്‌ക്കുന്നതു സംബന്ധിച്ച്‌ ഇരുപക്ഷങ്ങളും ധാരണയില്‍ എത്തിയിട്ടില്ല. തര്‍ക്കം തുടരുകയാണ്‌ ഇപ്പോഴും. പനീര്‍ സെല്‍വത്തിനു പ്രധാനവകുപ്പും ഉപമുഖ്യമന്ത്രി പദവും ഒപ്പമുള്ള രണ്ടുപേര്‍ക്കു മന്ത്രിസ്ഥാനവുമാണ്‌ പഴനിസ്വാമിയുടെ വാഗ്‌ദാനം. പാര്‍ട്ടി സ്റ്റിയറിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പദവിയും നല്‍കുമെന്നാണ്‌ സൂചന. മറ്റു പദവികള്‍, പാര്‍ട്ടി സ്ഥാനങ്ങള്‍ എന്നിവയില്‍ കൃത്യമായ ഉറപ്പു വേണമെന്ന നിലപാടിലാണ്‌ പനീര്‍സെല്‍വം പക്ഷം.