Breaking News

Trending right now:
Description
 
Aug 20, 2017

യുപിയില്‍ ട്രെയിന്‍ പാളം തെറ്റി 23 മരണം; 150 പേര്‍ക്ക്‌ പരുക്ക്‌

image ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. 150 പേര്‍ക്കു പരുക്കേറ്റു. പുരിയില്‍നിന്നു ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കു പോകുകയായിരുന്ന ഉത്‌കല്‍ എക്‌സ്‌പ്രസിന്റെ 14 ബോഗികളാണ്‌ പാളംതെറ്റിയത്‌. അപകടത്തെ തുടര്‍ന്ന്‌ ഒരുബോഗി മറ്റുള്ളവയ്‌ക്കു മുകളില്‍ കയറി. മറ്റൊന്ന്‌ സമീപത്തെ വീട്ടിലേക്കും ഇടിച്ചുകയറി. ശനിയാഴ്‌ച വൈകിട്ട്‌ 5.45നായിരുന്നു അപകടം. ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ടു യൂണിറ്റുകളും മെഡിക്കല്‍സംഘവും ഡോഗ്‌സ്‌ക്വാഡും രക്ഷാപ്രവര്‍ത്തനം നടത്തി. രാത്രി പതിനൊന്നോടെയാണ്‌ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌. ന്യൂഡല്‍ഹിയില്‍നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള ഖട്ടൗലി സ്‌റ്റേഷനു സമീപത്തായിരുന്നു ദുരന്തമുണ്ടായത്‌. ട്രെയിന# സ്റ്റേഷനില്‍നിന്ന്‌ ഓടിച്ചയുടന്‍ എമര്‍ജന്‍സി ബ്രേക്ക്‌ പ്രയോഗിച്ചതും പാളത്തിന്റെ വശങ്ങള്‍ അറ്റകുറ്റപ്പണിക്കുശേഷം മണ്ണിട്ടു പൂര്‍വസ്ഥിതിയിലാക്കാത്തതും അപകടത്തിലേക്കു നയിച്ചുവെന്നാണ്‌ റയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സംഭവത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ ഭീകരവിരുദ്ധ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു മൂന്നരലക്ഷം രൂപവീതം റെയില്‍വേ പ്രഖ്യാപിച്ചു.