Breaking News

Trending right now:
Description
 
Aug 19, 2017

നടിയെ അപമാനിക്കാന്‍ ശ്രമം: സംവിധായകന്‍ ജീന്‍പോളിന്‌ ജാമ്യം

image യുവ നടിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നടന്‍ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോളിന്‌ ഉപാധികളോടെ എറണാകുളം അഡീഷനല്‍ സെഷന്‍സ്‌കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജീനിനെ കൂടാതെ നടന്‍ ശ്രീനാഥ്‌ ഭാസി, അസി.ഡയറക്ടര്‍ അനിരുദ്ധന്‍, അനൂപ്‌ വേണുഗോപാല്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. ജീന്‍പോള്‍ സംവിധാനം ചെയ്‌ത സിനിമയില്‍ അഭിനയിച്ച നടി വിസമ്മതം അറിയിച്ച ഭാഗം ഡ്യൂപ്പിനെ ഉപയോഗിച്ചു ഷൂട്ട്‌ ചെയ്‌തുവെന്നും അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ്‌ നടിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്‌. ഇതുസംബന്ധിച്ച കേസ്‌ കോടതിക്കു പുറത്തു ഒത്തുതീര്‍പ്പാക്കി. ഇവര്‍ക്കെതിരെ പരാതിയില്ലെന്ന സത്യവാങ്‌മൂലം നടിതന്നെ കോടതിയില്‍ എത്തിയിരുന്നു.