Aug 19, 2017
പ്രീതി കിച്ചപ്പന് മിസിസ് സൗത്ത് ഇന്ത്യ
ആലപ്പുഴ പാതിരപ്പള്ളി കാമിലോട് കണ്വന്ഷന് സെന്ററില്‍ നടന്ന കോറല്‍
മിസിസ് സൗത്ത് ഇന്ത്യ 2017 മത്സരത്തില്‍ ചെന്നൈ സ്വദേശിനി പ്രീതി
കിച്ചപ്പന് സൗന്ദര്യ റാണിയായി. കര്‍ണാടകക്കാരായ ചാന്ദ്നിഹുസൈന്
റണ്ണറപ്പും സിദ്ധിക സെക്കന്‍ഡ് റണ്ണറപ്പുമായി. 18 സുന്ദരിമാര്‍ റാംപില്‍
ചുവടുവച്ചു. മിസിസ് തമിഴ്നാട് കിരീടവും പ്രീതി കിച്ചപ്പനാണ്. ഒരുലക്ഷം
രൂപയാണ് മിസിസ് സൗത്ത് ഇന്ത്യയ്ക്കു ലഭിച്ചത്. ഫസ്റ്റ് റണ്ണറപ്പിന്
60,000 രൂപയും സെക്കന്‍ഡ് റണ്ണറപ്പിന് 40,000 രൂപയും സമ്മാനമായി നല്കി.
മിസിസ് ബ്യൂട്ടിഫുള്‍ ഫെയ്സ്, ബ്യൂട്ടിഫുള്‍ സ്കിന്‍, ക്യാറ്റ് വാക്
കിരീടങ്ങളും സെക്കന്‍ഡ് റണ്ണറപ്പായ സിദ്ധികയ്ക്കു ലഭിച്ചു. ചാന്ദ്നി
മിസിസ് കര്‍ണാടക കിരീടത്തിനു അര്‍ഹയായി. മലയാളിയായ ചിത്രപോള് മിസിസ്
വ്യൂവേഴ്സ് ചോയ്സ്, ബ്യൂട്ടിഫുള്‍ ഐസ് പട്ടങ്ങള്‍ നേടി. മിസിസ് കേരള,
ഫോട്ടോജെനിക് കിരീടങ്ങള്‍ കൊച്ചി സ്വദേശിനി ജ്യോതി വിജയകുമാറിനാണ്.
പെഗാസസും ബ്ലാക് ആന്‍ഡ് വൈറ്റുമായിരുന്നു സംഘാടകര്‍.