Breaking News

Trending right now:
Description
 
Aug 19, 2017

പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ കാര്‍ട്ടൂണ്‍; ചിത്രകാരന്‌ വധഭീഷണി

image ഗോരഖ്‌പുരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌ കാര്‍ട്ടൂണ്‍ വരച്ച ചിത്രകാരന്‌ വധഭീഷണി. അസാം സ്വദേശി നിതുപര്‍ണ രാജ്‌ബോംഗ്‌ഷിയാണ്‌ സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉയരുന്നതെന്നു പരാതി ഉന്നയിച്ചത്‌. ഓഗസ്‌റ്റ്‌ 15ന്‌ ഫേസ്‌ബുക്കിലൂടെ കാര്‍ട്ടൂണ്‍ പോസ്‌റ്റുചെയ്‌തു. നിരവധിയാളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്‌തതോടെയാണ്‌ ഭീഷണി ഉയര്‍ന്നത്‌. കോര്‍പറേറ്റുകള്‍ നല്‍കുന്ന ഓക്‌സിജന്‍ മോദിയും മോദിയും പശുവും യുപി മുഖ്യമന്ത്രി ആദിത്യനാഥും ശ്വസിക്കുന്നതും ദേശീയ പതാകയ്‌ക്കു പകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റൊരാളുടെയും മൃതദേഹങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതും കരയുന്ന സ്‌ത്രീയുടെ സാരി അഴിച്ച്‌ പ്രധാനമന്ത്രി തലപ്പാവ്‌ ആക്കിയിരിക്കുന്നതും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുണ്ട്‌.