Breaking News

Trending right now:
Description
 
Jan 25, 2013

അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയായി ഡോ. എം. പി.രവീന്ദ്രനാഥന്‍

ജയിന്‍ മുണ്ടയ്ക്കല്‍
image

താമ്പാ:താന്‍ പഠിച്ച എറണാകുളം, എളങ്കുന്നപ്പുഴ സര്‍ക്കാര്‍ വക ഹയര്‍ സെക്കണ്ടറി സ്കൂളിന് ഏകദേശം ഇരുപത്തയ്യായിരം ഡോളര്‍ വിലമതിപ്പുള്ള ആധുനിക കമ്പ്യുട്ടര്‍ ലാബും ഓഡിറ്റോറിയവും സൌജന്യമായി നിര്‍മ്മിച്ച്‌ കൊടുത്തുകൊണ്ട് അമേരിക്കന്‍ മലയാളിയും ലോക പ്രശസ്ത കാര്‍ഡിയോളജിസ്റ്റും താമ്പാ പ്രസ്‌ ക്ലബ്ബ്‌ വൈസ് പ്രസിഡന്റുമായ ഡോ. എം. പി. രവീന്ദ്രനാഥന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മാതൃക സൃഷ്ടിച്ചു. ജനുവരി പതിമൂന്നു ഞായറാഴ്ച ആയിരുന്നു എളങ്കുന്നപ്പുഴയില്‍ ഉദ്ഘാടന പരിപാടികള്‍ അരങ്ങേറിയത്. നൂറു വര്‍ഷത്തോളം പഴക്കമുള്ള സ്ക്കൂളിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാന്‍ അവസരമുണ്ടായത്. യോഗം ജില്ലാ പഞ്ചായത്ത് അംഗം കെ. ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഡോ. എം. പി. രവീന്ദ്രനാഥനാണ്. യോഗത്തില്‍ ഡോ. സുശീല രവീന്ദ്രനാഥന്‍, സ്കൂള്‍ ഹെഡ് മിസ്ട്രസ് കെ. ആര്‍. സുജാത, മുന്‍ എം. എല്‍. എയും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ നേതാവുമായ ഡേവിഡ്‌ പിന്ഹിരോ, എറണാകുളം ജില്ലാ, ബ്ലോക്ക്‌, ഗ്രാമീണ പഞ്ചായത്ത് ഭാരവാഹികള്‍, മറ്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


 

 ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വധുക്കളുടെ വിവാഹ വേഷത്തിലും മാലാഖാമാരുടെ വേഷത്തിലും അണി നിരന്ന ബാലികമാര്‍ സ്വീകരണത്തിനു സര്‍വ്വ മത സൌഹാര്‍ദ്ദ പ്രതീതി വരുത്തി. നാട്ടുകാര്‍ ഉത്സവ ലഹരിയിലാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കി. തുടര്‍ന്ന് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സമ്മേളനത്തില്‍ ധാരാളം പൂര്‍വ്വ വിദ്യാര്‍ഥികളും അദ്ധ്യാപകരും പങ്കെടുത്തു.


 

 

M. P. Ravindra Nathan, MD, FACC,

FACP, FRCP (Lond & Canada)

11159 Cindy Dr, Brooksville, Florida 34601

Phone 352 799 3728 Cell 352 584 0441