Breaking News

Trending right now:
Description
 
Aug 19, 2017

ഛത്തീസ്‌ഗഡില്‍ 200 പശുക്കള്‍ ചത്തു; ബിജെപി നേതാവ്‌ അറസ്റ്റില്‍

image ഛത്തീസ്‌ഗഡില്‍ 200 പശുക്കള്‍ ഭക്ഷണംകിട്ടാതെ ചത്തുവീണു. സംഭവത്തില്‍ പശുസംരക്ഷണ കേന്ദ്രം നടത്തിപ്പുകാരന്‍ ബിജെപി നേതാവ്‌ ഹരീഷ്‌ വര്‍മയെ അറസ്റ്റു ചെയ്‌തു. ദുര്‍ഗ്‌ ജില്ലയിലെ റാജ്‌പുര്‍ നേതാവാണ്‌ ഹരീഷ്‌ വര്‍മ. ജാമുല്‍ നഗര്‍ നിഗം വൈസ്‌ പ്രസിഡന്റുമാണ്‌. പശുസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഭക്ഷണവും മരുന്നും ലഭിക്കാതെയാണ്‌ പശുക്കള്‍ ചത്തുവീണതെന്നു പറയുന്നു. ഇവയില്‍ ഭൂരിഭാഗത്തെയും പശുസംരക്ഷണകേന്ദ്രത്തിനു സമീപംതന്നെ കുഴിച്ചുമൂടി. 30 പശുക്കളേ ചത്തുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. കഴിഞ്ഞ ഏഴുവര്‍ഷമായി ഹരീഷ്‌ വര്‍മ പശുസംരക്ഷണ കേന്ദ്രം നടത്തിവരുകയാണ്‌. കന്നുകാലി സംരക്ഷണനിയമപ്രകാരം വെള്ളിയാഴ്‌ചയാണ്‌ ഹരീഷ്‌ വര്‍മ അറസ്റ്റിലായത്‌. പട്ടിണികിടന്നാണ്‌ പശുക്കള്‍ ചത്തതെന്ന്‌ സ്ഥലത്ത്‌ പരിശോധന ടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.