Breaking News

Trending right now:
Description
 
Aug 19, 2017

സ്വതന്ത്ര്യ ദിനം ആഘോഷിച്ച്‌്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌

മാത്യുക്കുട്ടി ഇശോ
image ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ എഴുപതാമത്‌ സ്വാതന്ത്ര്യ ദിനം ന്യൂയോര്‍ക്കിലെ 64-ാം സ്‌ട്രീറ്റിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ ഓഫീസ്‌ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ സന്ദീപ്‌ ചക്രവര്‍ത്തി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനം ആലപനവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തലേന്ന്‌ വൈകിട്ട്‌ ഇന്ത്യന്‍ പ്രസിഡന്റ്‌ രാംനാഥ്‌ കോവിന്ദ്‌ രാഷ്‌ട്രത്തിനായി നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശം കോണ്‍സുല്‍ ജനറല്‍ സദസ്സില്‍ വായിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ഭാരതീയ വിദ്യാഭവന്‍ ദേശഭക്തി ഗാനങ്ങളും പദ്യപാരായണവും അവതരിപ്പിച്ചു. പ്രാദേശിക വിശിഷ്‌ട വ്യക്തികളും ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇരുന്നൂറിലേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ സംഘടനകളുടെ സ്വാധീനത്താല്‍ ചരിത്ര സ്‌മാരകങ്ങളായ എംബയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌ നയാഗ്ര വെള്ളച്ചാട്ടം എന്നിവ ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളാല്‍ ദീപാലംകൃതമായി. ഇന്ത്യന്‍ ജനതക്ക്‌ അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു ഇത്‌.