Breaking News

Trending right now:
Description
 
Aug 19, 2017

യുപി മുഖ്യമന്ത്രിയെ കൊല്ലുമെന്ന്‌ ഫോണ്‍ ഭീഷണി

image ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നു അജ്ഞാതന്റെ ഫോണ്‍ ഭീഷണി. ഡല്‍ഹി പൊലീസിനെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഫോണ്‍വിളി എവിടെനിന്നാണെന്നു കണ്ടെത്താന്‍കഴിഞ്ഞിട്ടില്ല. പൊലീസ്‌ കണ്‍ട്രോള്‍ റൂമിലെ ഡ്യൂട്ടി ഓഫിസര്‍ക്ക്‌ കഴിഞ്ഞദിവസമാണ്‌ ഫോണ്‍ സന്ദേശം ലഭിച്ചത്‌. ആദിത്യനാഥിനെ രക്ഷിക്കാന്‍ നിങ്ങളുടെ മുമ്പില്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂവെന്നായിരുന്നു അജ്ഞാതന്‍ ഭീഷണി മുഴക്കിയത്‌. സംഭവം സംബന്ധിച്ച അന്വേഷണം യുപി ഭീകരവിരുദ്ധ സ്‌ക്വാഡിന്‌ കൈമാറി. ഇതിനിടെ ഗോരഖ്‌പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ്‌ സര്‍ക്കാരിന്‌ അലഹാബാദ്‌ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. സംഭവത്തില്‍ യുപിസര്‍ക്കാരിന്റെ വീഴ്‌ചയെ ചോദ്യം ചെയ്‌തുകൊണ്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയിലാണ്‌ കോടതിയുടെ നടപടി.