Breaking News

Trending right now:
Description
 
Aug 19, 2017

ഇന്‍ഡ്യ@70' പരമ്പരയുടെ ഫസ്റ്റ്‌ ബെല്‍ നാസ്‌ഡാക്കില്‍

മാത്യുക്കുട്ടി ഇശോ
image ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ എഴുപതാമത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ പദ്ധതിയിടുന്ന `ഇന്‍ഡ്യ@70' എന്ന പരിപാടികളുടെ ഫസ്റ്റ്‌ ബെല്‍ കേണ്‍സുല്‍ ജനറല്‍ സന്ദീപ്‌ ചക്രവര്‍ത്തി മുഴക്കി. 16-ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചായ നാസ്‌ഡാക്കിലെ ഓഡിറ്റോറിയത്തില്‍ 70-ാമത്‌ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട്‌ അനുബന്ധിച്ചു നടന്ന ചടങ്ങിലാണ്‌ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ വ്യക്തികളെയും മാധ്യമ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി കോണ്‍സുല്‍ ജനറല്‍ ഈ ചടങ്ങ്‌ നിര്‍വഹിച്ചത്‌. വിവിധ ഇന്ത്യന്‍ സംഘടനകളുടെയും ബിസിനസ്സ്‌ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുക. ``ഇന്‍ഡ്യ@70'' എന്ന പേരില്‍ കുറെ പരിപാടികളുടെ പരമ്പര സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ ലോകത്തിലെ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചാണ്‌ നാസ്‌ഡാക്ക്‌. ന്യൂയോര്‍ക്ക്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനാണ്‌ ഒന്നാം സ്ഥാനം. ഇത്‌ 8-ാമത്‌ തവണയാണ്‌ ഇത്തരം ആഘോഷ പരിപാടി നാസ്‌ഡാക്കില്‍ നടക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്‌.
https//twitter.com/indiainnewyork?ldg=sn
http//business.nasdaq.com/discover/market-bell-ceremonies/detail.html#l/!?ceremonyld=77 43