Breaking News

Trending right now:
Description
 
Aug 18, 2017

ബസിലെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപികയ്‌ക്ക്‌ പരുക്ക്‌

image ആലപ്പുഴ: ബസിനകത്തേക്കു പ്രവേശിക്കാന്‍ ചവിട്ടുപടിയിലേക്കു കയറുമ്പോള്‍തന്നെ ഹൈഡ്രോളിക്‌ വാതില്‍ അടച്ച്‌ ബസ്‌ മുന്നോട്ട്‌ എടുത്തതിനെ തുടര്‍ന്ന്‌ വാതിലിനിടയില്‍ കുടുങ്ങിയ അധ്യാപികയ്‌ക്കു പരുക്കേറ്റു. ശവക്കോട്ട പാലം ബസ്‌ സ്റ്റോപ്പില്‍ കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. ആലപ്പുഴ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ആലപ്പുഴ-എറണാകുളം ഫാസ്റ്റ്‌ പാസഞ്ചര്‍ ബസാണ്‌ അപകടം ഉണ്ടാക്കിയത്‌. മുഹമ്മ കെഇ കാര്‍മ്മല്‍ സെന്‍ട്രല്‍ ജൂനിയര്‍ സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസും ബാസ്‌ക്കറ്റ്‌ ബോള്‍ താരവുമായ ബ്രിജിറ്റ്‌ ജോസഫിനാണ്‌ പരുക്കേറ്റത്‌. തലയിലും തോളിലുമാണ്‌ പരുക്ക്‌. മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ ചികിത്സതേടി. സംഭവം പൊലീസിനു റിപ്പോര്‍ട്ട്‌ ചെയ്‌തു. വാതില്‍ അടഞ്ഞു ഇടയ്‌ക്കു കുടുങ്ങിയപ്പോള്‍തന്നെ വിളിച്ചുകൂവിയിട്ടും ഡ്രൈവറോ കണ്ടക്ടറോ കേട്ടതായി ഭാവിച്ചില്ല. അപകടത്തില്‍പെട്ട തന്നെ ഇവര്‍ ആക്ഷേപിച്ചതായും ബ്രിജിറ്റിന്‌ പരാതിയുണ്ട്‌. ഇത്തരം സംഭവം പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടി ഉണ്ടാകുന്നില്ലെന്നു ആരോപണമുണ്ട്‌.