Breaking News

Trending right now:
Description
 
Aug 18, 2017

കൃത്രിമ കാല്‍മുട്ടിന്റെ വില 54,720 രൂപ; കൂടുതല്‍ വാങ്ങിയാല്‍ നടപടി

image കാല്‍മുട്ട്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു അമിത നിരക്ക്‌ ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്കു നീക്കം. കൃത്രിമ മുട്ടുചിരട്ടയുടെ വില 54,720 രൂപയ്‌ക്ക്‌ അപ്പുറം പോകരുതെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ചിലര്‍ മൂന്നിരട്ടി വില വാങ്ങുന്നുവെന്ന്‌ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്‌ അതോറിറ്റി (എന്‍പിപിഎ) വാളോങ്ങിയിരിക്കുന്നത്‌. അമിതവില ഈടാക്കിയെന്നു ബോധ്യപ്പെട്ടാല്‍ പരാതിനല്‍കാന്‍ മടിക്കരുതെന്നും എന്‍പിപിഎ വ്യക്തമാക്കുന്നു. പരാതി നല്‍കേണ്ട വെബ്‌സൈറ്റ്‌: www.nppaindia.nic.in