Breaking News

Trending right now:
Description
 
Aug 18, 2017

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിന്‌ നടന്‍ ബാലകൃഷ്‌ണ ആരാധകന്റെ മുഖത്തടിച്ചു

image സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ദേഹത്തേക്കു വീണ ആരാധകന്റെ മുഖത്തടിച്ച നടന്‍ ബാലകൃഷ്‌ണന്‍ വിവാദത്തില്‍. തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എകൂടിയാണ്‌ നന്ദമൂരി ബാലകൃഷ്‌ണ. താരം ഒരു ഹോട്ടലില്‍ പതിനൊന്നോടെ എത്തുമ്പോള്‍ ആരാധകരുടെ വന്‍സംഘം അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു. അദ്ദേഹത്തെ ആരാധകര്‍ മാല അണിയ്‌ക്കുകയും ചെയ്‌തു. ഇതിനിടെ ആരാധകരില്‍ ഒരാള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. അബദ്ധത്തില്‍ നടന്റെ ദേഹത്തേക്ക്‌ ആരാധകന്‍ വീഴുകയും ചെയ്‌തു. പ്രകോപിതനായ ബാലകൃഷ്‌ണന്‍ ആരാധകന്റെ മുഖത്ത്‌ അടിച്ചു. ഈ സംഭവം ആരോ വീഡിയോ ക്യമാറയില്‍ പകര്‍ത്തി. പിന്നീട്‌ ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാകുകയായിരുന്നു. സംഭവം വിവാദമായെങ്കിലും പ്രതികരിക്കാനൊന്നും ബാലകൃഷ്‌ണ തയാറായില്ല. നേരത്തെ ചെരിപ്പ്‌ ഊരിമാറ്റാന്‍ വൈകിയതിനു സഹായിയെ ബാലകൃഷ്‌ണ മര്‍ദ്ദിച്ചതും വിവാദമായതാണ്‌. ആന്ധ്രാ മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനാണ്‌ ബാലകൃഷ്‌ണന്‍.