Breaking News

Trending right now:
Description
 
Aug 18, 2017

മലാല ഇനി ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കും

image പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനു താലിബാന്‍ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച നൊബേല്‍ പുരസ്‌കാര ജേതാവ്‌ മലാല യൂസഫ്‌സായിക്കു ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചു. പൊളിറ്റിക്‌സ്‌, ഫിലോസഫി, ഇക്കണോമിക്‌സ്‌ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പിപിഇ കോഴ്‌സിലാണ്‌ പ്രവേശനം ലഭിച്ചത്‌. ഓക്‌സ്‌ഫഡ്‌ പ്രവേശനം സംബന്ധിച്ചു മലാല ട്വിറ്ററില്‍ കുറിച്ചിരുന്നു. മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറണ്‍, മ്യാന്‍മറിലെ ഓങ്‌ സാന്‍ സൂചി, വധിക്കപ്പെട്ട മുന്‍ പാക്ക്‌ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ തുടങ്ങിയവര്‍ ഓക്‌സ്‌ഫഡില്‍ ഇതേ കോഴ്‌സില്‍ പഠനം നടത്തിയവരാണ്‌. താലിബാന്‍ സ്വാധീന മേഖലയായ വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലാണ്‌ മലാലയുടെ ജനനം. 2012 ല്‍ മലാലയെ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ചു. തലയ്‌ക്കാണ്‌ വെടിയേറ്റത്‌. എയര്‍ ആംബുലന്‍സില്‍ ബ്രിട്ടനില്‍ എത്തിച്ചു വിദഗ്‌ധ ചികിത്സ നല്‍കിയാണ്‌ മലാലയുടെ ജീവന്‍ രക്ഷിക്കാനായത്‌. തുടര്‍ന്നു ഇംഗ്ലണ്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയായിരുന്നു.