Breaking News

Trending right now:
Description
 
Aug 18, 2017

മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിളയ്‌ക്ക്‌ മാംഗല്യം

image മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിളയും ഗോവയില്‍ ബന്ധങ്ങളുള്ള ബ്രിട്ടീഷ്‌ പൗരന്‍ ഡെസ്‌മണ്ട്‌ കുടിഞ്ഞോയും വിവാഹിതരായി. കൊടൈക്കനാലിലെ സബ്‌ റജിസ്‌ട്രാര്‍ ഓഫിസില്‍വച്ചായിരുന്നു വിവാഹം. ഇരുവരുടെയും സുഹൃത്തുക്കള്‍ മാത്രമാണ്‌ പങ്കെടുത്തത്‌. സിപിഐഎംഎല്‍ പ്രവര്‍ത്തകയും ഡോക്യുമെന്ററി സംവിധായികയുമായ ദിവ്യ ഭാരതി വിവാഹചടങ്ങിന്‌ നേതൃത്വം നല്‍കി. സാക്ഷികളായി ഒപ്പിട്ടത്‌ ആദിവാസി വിഭാഗത്തിലെ മൂന്നുപേരാണ്‌. റജിസ്റ്ററില്‍ ഒപ്പുവച്ചശേഷം ഇരുവരും മോതിരങ്ങള്‍ കൈമാറി. സ്‌പെഷല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരമായിരുന്നു വിവാഹം. ഇരുവരും നാളുകളായി പരിചയത്തിലായിരുന്നു. ഇറോമിന്റെ കൊടൈക്കനാലിലെ സാന്നിധ്യം കലാപത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി സബ്‌ റജിസ്‌ട്രാര്‍ക്ക്‌ പരാതി ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം അതു തള്ളിക്കളഞ്ഞു. തുടര്‍ന്ന്‌ വിവാഹത്തിന്‌ തടസമില്ലെന്ന്‌ ഇരുവരെയും അറിയിക്കുകയും ചെയ്‌തു. ഇറോമിന്റെ സുഹൃത്തുക്കളുടെ പരാതിയെ തുടര്‍ന്ന്‌ വിവാഹത്തിന്‌ പൊലീസ്‌ സുരക്ഷയൊരുക്കിയിരുന്നു.