Breaking News

Trending right now:
Description
 
Jan 25, 2013

സ്‌ത്രീകളെ പീഡിപ്പിക്കുന്നവരെ പരസ്യമായി മുക്കാലിയില്‍ കെട്ടിയിട്ടു തല്ലണം, ഗൗരിയമ്മ

image കൊച്ചി: സ്‌ത്രീകളെ പീഡിപ്പിക്കുന്നവരെയും ശല്യം ചെയ്യുന്നവരെയും പരസ്യമായി മുക്കാലിയില്‍ കെട്ടിയിട്ടു തല്ലി ജയിലിലേക്കു വിടണമെന്നു ജെഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ. എറണാകുളം മാസ്‌ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവര്‍. 

സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്നു കൂടിവരികയാണ്‌. തന്മൂലം സ്‌ത്രീകളുടെ സുരക്ഷിതത്വത്തിനുവേണ്ട ശക്തമായ നടപടികളാണ്‌ ആവിഷ്‌കരിക്കേണ്ടത്‌.   രാജ്യത്ത്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാനായില്ലെങ്കില്‍ സര്‍ക്കാരുകളെക്കൊണ്ടു പ്രയോജനമില്ല.  ഈ രീതി തുടരുകയാണെങ്കില്‍ പ്രസിഡന്റു ഭരണമാണെങ്കിലും മതിയെന്ന്‌ ഗൗരിയമ്മ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പരാതികള്‍ മുഖ്യമന്ത്രി വാങ്ങിവച്ചതല്ലാതെ അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ എന്തു ചെയ്‌തെന്ന്‌ ആലോചിക്കണം.  പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും നിറവേറ്റുകയും മദ്യവില്‌പന നിറുത്തുന്നതിനേക്കുറിച്ച്‌ ചിന്തിക്കുകയും വേണം, ഗൗരിയമ്മ പറഞ്ഞു. 

യുഡിഎഫിന്റെ ഘടകകക്ഷിയാണെങ്കിലും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങള്‍ തുറന്നുപറയുമെന്ന്‌ ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.