Breaking News

Trending right now:
Description
 
Sep 26, 2012

മാരുതിയും ഹോണ്ടയും ഒരാഴ്‌ചയ്‌ക്കുള്ളില്‍ കാര്‍വില വര്‍ധിപ്പിക്കും

image ന്യൂഡല്‍ഹി: പ്രമുഖ കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹോണ്ട കാര്‍സ്‌ ഇന്ത്യയും കാര്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കാനാണ്‌ മാരുതിയുടെ തീരുമാനം. വിദേശനാണ്യ വിനിമയത്തിലുണ്ടായ കയറ്റിറക്കങ്ങളും അസംസ്‌കൃത വസ്‌തുക്കളുടെ വിലയിലുണ്ടായ വര്‍ധനവുമാണ്‌ കാറുകളുടെ വില വിര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. ഹോണ്ട 2.6 ശതമാനംവരെ വില വര്‍ധിപ്പിക്കാനാണ്‌ ആലോചിക്കുന്നത്‌. ഹോണ്ട സിറ്റി, ബ്രിയോ, ജാസ്‌ എന്നിവയുടെ വിലയാണ്‌ വര്‍ധിക്കുക. ഒക്ടോബര്‍ ഒന്നിന്‌ വിലവര്‍ധന പ്രാബല്യത്തില്‍ വരും. ടൊയോട്ട സെപ്‌റ്റംബര്‍ ഒന്നിന്‌ വിലവര്‍ധന നടപ്പാക്കിയിരുന്നു. ഹോണ്ടയും മാരുതിയും വിലവര്‍ധിപ്പിക്കുന്നതോടെ ഇതിനുചുവടുപിടിച്ച്‌ മറ്റു വാഹന കമ്പനികളും വില വര്‍ധിപ്പിച്ചേക്കും.