Breaking News

Trending right now:
Description
 
Aug 18, 2017

ബാര്‍സിലോനയില്‍ നാലു ഭീകരരെ വധിച്ചു

image ബാര്‍സിലോനയില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ കാറ്റലോണിയ പ്രവിശ്യയിലെ തീരനഗരമായ കാംബ്രില്‍സിലായില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡിനിടെ നാലു ഭീകരരെ വെടിവച്ചുകൊന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ്‌ ഭീകരര്‍ കൊല്ലപ്പെട്ടത്‌. ഇതോടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പൊലീസ്‌ നടപടികളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സായുധരായ രണ്ടുപേര്‍ ലാസ്‌ റാംബ്ലാസ്‌ തെരുവിലെ ബാറില്‍ ഒളിച്ചുവെന്ന വാര്‍ത്ത പൊലീസ്‌ നിഷേധിച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ പിടിയിലായ മൊറോക്കന്‍ പൗരന്‍ താമസിച്ചിരുന്ന അല്‍കാനര്‍ പ്ലാറ്റ്‌ജയിലെ വീട്‌ സ്‌ഫോടനത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഏഴുപേര്‍ക്ക്‌ പരുക്കുണ്ട്‌.