Breaking News

Trending right now:
Description
 
Aug 18, 2017

ബാര്‍സിലോനയില്‍ ഐഎസ്‌ ആക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

image സ്‌പെയിനിലെ പ്രധാന നഗരങ്ങളിലൊന്നായ ബാര്‍സിലോനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ വാന്‍ ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്കു പരുക്കേറ്റു. ഇന്ത്യാക്കാരാരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ്‌ ഏറ്റെടുത്തിട്ടുണ്ട്‌. ലാസ്‌ റാംബ്ലാസ്‌ തെരുവില്‍ വ്യാഴാഴ്‌ച വൈകിട്ടായിരുന്നു ദുരന്തം. ആളുകള്‍ പരുക്കേറ്റ്‌ തെരുവില്‍കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ഡെയ്‌ലി മെയ്‌ല്‍ പുറത്തുവിട്ടു.വാഹനങ്ങള്‍ക്ക്‌ പ്രവേശമമില്ലാത്ത ഇവിടേക്ക്‌ വാഹനം ഓടിച്ചുകയറ്റി ദുരന്തമുണ്ടാക്കിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ്‌ വെടിവച്ചുകൊന്നു. ഭീകരരുടേതെന്നു കരുതുന്ന മറ്റൊരു വാന്‍ പൊലീസ്‌ നഗരപ്രാന്തത്തില്‍നിന്നു കണ്ടെത്തി. ആക്രമണത്തെ തുടര്‍ന്ന്‌ സമീപത്തെ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. മേഖല സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്‌. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ്‌ ആളുകളോടു വീടിനുള്ളില്‍ കഴിയണമെന്നു നിര്‍ദേശം നല്‍കി. സംഭവങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്ന്‌ സ്‌പാനിഷ്‌ പ്രധാനമന്ത്രി മരിയാനോ രജോയ്‌ വ്യക്തമാക്കി. 2004-ല്‍ മഡ്രിഡില്‍ ട്രെയിനില്‍ അല്‍ഖായിദ നടത്തിയ ബോംബ്‌ സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു. വാര്‍സിലോനയിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ്‌ ലാസ്‌ റാംബ്ലാസ്‌. പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിത്‌.